---
title: "തലശേരിയിൽ നാളെ രാവിലെ 8ന് ലയൺസ് ക്ലബിൻ്റെ പിങ്കത്തോൺ മെഗാറാലി ; രണ്ടായിരത്തോളം പേർ പങ്കെടുക്കും"
english_title: "Pinkathon mega rally of Lions Club tomorrow at 8 am in Thalassery; About 2,000 people will attend"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/243873/Pinkathon mega rally of Lions Club tomorrow at 8 am in Thalassery; About 2,000 people will attend"
published_at: "2024-10-19T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6713ecec5fea2_IMG-20241019-WA0229.jpg"
keywords: []
---

# തലശേരിയിൽ നാളെ രാവിലെ 8ന് ലയൺസ് ക്ലബിൻ്റെ പിങ്കത്തോൺ മെഗാറാലി ; രണ്ടായിരത്തോളം പേർ പങ്കെടുക്കും

> **Lead Summary:** തലശേരി ലയൺസ് ക്ലബിൻ്റെ നേതൃത്വത്തിൽ പിങ്കത്തോൺ മെഗാറാലി നാളെ രാവിലെ എട്ടിന് തലശ്ശേരി സ്റ്റേഡിയത്തിൽനിന്ന് തുടങ്ങും. നഗരപ്രദക്ഷിണം നടത്തി സ്റ്റേഡിയത്തിൽ സമാപിക്കും. എ.എസ്.പി. കെ.എസ്. ഷഹൻഷ ഫ്ലാഗ് ഓഫ് ചെയ്യും. ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ ടി.കെ. രജീഷ് മുഖ്യാതിഥിയാകും.

## Article Content

തലശേരി ലയൺസ് ക്ലബിൻ്റെ നേതൃത്വത്തിൽ പിങ്കത്തോൺ മെഗാറാലി നാളെ രാവിലെ എട്ടിന് തലശ്ശേരി സ്റ്റേഡിയത്തിൽനിന്ന് തുടങ്ങും. നഗരപ്രദക്ഷിണം നടത്തി സ്റ്റേഡിയത്തിൽ സമാപിക്കും. എ.എസ്.പി. കെ.എസ്. ഷഹൻഷ ഫ്ലാഗ് ഓഫ് ചെയ്യും. ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ ടി.കെ. രജീഷ് മുഖ്യാതിഥിയാകും.

നഗരസഭാ ചെയർപേഴ്‌സൺ കെ.എം. ജമുനാറാണി ഉദ്ഘാടനം ചെയ്യും.

അമർഷാൻ, റഷീദ് കരിയാടൻ, എൻ.സി. അഹമ്മദ്, സിയാദ് സീക്കോ, ഷഹറാസ് ചൊക്ലി, എം.കെ. നൂറുദ്ദീൻ, നൗഷാദ് പൊന്നകം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/243873/Pinkathon mega rally of Lions Club tomorrow at 8 am in Thalassery; About 2,000 people will attend)